x
NE WS KE RA LA
Uncategorized

ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി

ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി
  • PublishedJanuary 25, 2025

മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയെ കാണാന്‍ മമ്മൂട്ടി ആശുപത്രിയിലെത്തി.നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.

ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്ബിനാട്, മായാവി തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് സിനിമകളും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവര്‍ത്തകരും ആശുപത്രിയില്‍ ഷാഫിയെ സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്. രോഗം ഉടന്‍ ഭേദമാകുമെന്ന പ്രതീക്ഷ നേരത്തെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *