x
NE WS KE RA LA
National

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • PublishedMay 7, 2025

ഗുൽമാർഗ്‌: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയയിരിക്കുന്നത്. ഗുൽമാർഗിലെ വനമേഖലയിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പൊലീസ് കുടുംബത്തെ അറിയിച്ചു. മൃഗങ്ങള്‍ ആക്രമിച്ചതിന്‍റെ പരിക്കുകള്‍ ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുൽമാർഗ് പൊലീസ് പറഞ്ഞതായി നാട്ടുകൽ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *