x
NE WS KE RA LA
National

സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു; മൃതദേഹം അഴുകിയ നിലയിൽ

സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു; മൃതദേഹം അഴുകിയ നിലയിൽ
  • PublishedMarch 1, 2025

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ കൊല്ലപ്പെട്ടിരിക്കുന്നത്. ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു ഇദ്ദേഹം. തോട്ടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി .

മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നു.സാബു ജോണ്‍ ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് തമിഴ്നാട്ടിലേക്ക് പോയത്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *