x
NE WS KE RA LA
National

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി പെൺകുട്ടിക്ക് കുത്തേറ്റു

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി പെൺകുട്ടിക്ക് കുത്തേറ്റു
  • PublishedJune 3, 2025

പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം.

സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അശ്വിക . മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു . നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *