x
NE WS KE RA LA
Uncategorized

മലയാള ഐക്യവേദി/ വിദ്യാർത്ഥി മലയാള വേദി 15ആം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

മലയാള ഐക്യവേദി/ വിദ്യാർത്ഥി മലയാള വേദി 15ആം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കം
  • PublishedFebruary 7, 2025

കോഴിക്കോട് : മലയാള ഐക്യവേദിയും വിദ്യാർത്ഥി മലയാള വേദി 15ആം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കം. കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർസെക്കൻററി സ്ക്കൂളിൽ വച്ചു നടക്കുന്ന , ഭാഷാസമൂഹത്തിൽ ആധുനിക മൂല്യങ്ങളുടെ വിനിമയത്തിനും ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതിനും മാതൃഭാഷയുടെ വളർച്ചയ്ക്കും വികാസത്തിനുമുള്ള പ്രണയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളം ഐക്യവേദിയുടെ നേതൃത്വത്തിൽ മാതൃ ഭാഷയ്ക്ക് വേണ്ടി നടന്നസമരങ്ങളുടെ ചരിത്രപ്രദർശനവും നടക്കുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് പ്രദർശനം ആരംഭിക്കും. ഭാഷാഗവേഷകനും എഴുത്തുകാരനുമായ സി എം മുരളിധരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. 8 ന് രാവിലെ വാർഷിക സമ്മേളനം ആരംഭിക്കും.
വൈകുന്നേരം നാലുമണിക്ക് പൊതുസമ്മേളനം കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 9 ന് പുതിയ ഭാരവാഹികളെ തിര ഞെഞ്ഞെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘ കൺവീനർ എം പ്രദീപ്‌ കുമാർ , സ്വാഗതം സംഘ ചെയർമാൻ യു കെ കുമാരൻ , ഷിജു ആർ , രൂപിമ, ശ്രുതി പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *