x
NE WS KE RA LA
Crime Kerala

മലപ്പുറം കവർച്ച; 8 പ്രതികൾ പിടിയിൽ

മലപ്പുറം കവർച്ച; 8 പ്രതികൾ പിടിയിൽ
  • PublishedNovember 25, 2024

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വർണ വ്യാപാരികളായ സഹോദരങ്ങളെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം. എട്ടു പ്രതികൾകൂടി പിടിയിൽ. ഒപ്പം കവർച്ച ചെയ്ത പകുതി സ്വർണം കണ്ടെടുത്തതായും സൂചനകൾ . കഴിഞ്ഞ ദിവസം റിമാൻഡിൽ ആയ പ്രതികളിൽ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് കൂടുതൽ പ്രതികളിലേക്ക് എത്താനുള്ള സൂചനകൾ ലഭിച്ചത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷനുസമീപം വ്യാഴാഴ്ച രാത്രിയാണ് ജ്വല്ലറി അടച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന സഹോദരങ്ങളുടെ സ്വര്‍ണം കാറിൽ പിന്തുടർന്നെത്തിയ സംഘം കവര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *