മലബാർ റിവർ ഫെസ്റ്റിവൽ 24, 25,26, 27 തീയ്യതികളിൽ

കോഴിക്കോട് : കേരള അഡ്വഞ്ചർ ടൂറിസം വികസനത്തിൻ്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിൽ, പുലിക്കയത്ത് സ്ഥാപിച്ച ഇന്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്റർ ഇപ്പോൾ ജെല്ലിഫിഷ് വാട്ടർസ്പോർട്സിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ പരിശീലനങ്ങൾക്ക് അവസരമൊരുക്കുകയാണ്
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ജൂലൈ 24, 25,26, 27 തീയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ 11-ാമത് ഇൻ്റർനാഷനൽ വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൻ്റെ മുന്നോടിയായി തദ്ദേശീയരായ ചെറുപ്പക്കാരെ കണ്ടെത്തി, മികച്ച നിലവാരമുള്ള കായികതാരങ്ങളാക്കി മാറ്റിയെടുക്കുന്നതിൻ്റെയും, ഭാഗമായി ജെല്ലിഫിഷ് വാട്ടർ സ്പോർട്സിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ചെറുപ്പക്കാർക്ക് സൗജന്യമായി കയാക്കിങ് പരിശീലനവും തുടർന്ന് തത്പരരായവർക്ക് കയാക്കിങ് , പാക് റാഫ്റ്റിങ് , റാഫ്റ്റിങ് എന്നിവയിൽ പരിശീനവും നടത്തുന്നതാണ്. വിദക്ത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ ഉണ്ടാവുക. ഇന്ത്യയിൽ ആദ്യമായാണ് പാക് റാഫ്റ്റിങ് പരിശീലനത്തിനുള്ള സൗകര്യം ഒരുങ്ങുന്നതെന്ന് വാർത്താ സമ്മേളനത്തിൽ കോടഞ്ചേരി പഞ്ചായത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു
ഗ്രാമീണ ടൂറിസത്തിനു ഊന്നൽ നൽകികൊണ്ട് ഈ പ്രദേശത്തെ ഒരു ടൂറിസം ഹബ് ആകിമാറ്റുന്നതിൻ്റെ ഭാഗമായി ജല കായിക വിനോദങ്ങൾക്ക് പുറമെ ട്രെക്കിങ്ങ്, സൈക്ലിംഗ്, റോക്ക് ക്ലൈമ്പിങ് , മൗണ്ടൈൻ ബൈക്ക് എന്നിവയും, പരിശീലനത്തിന് എത്തുന്നവർക്കും, സഞ്ചാരികൾക്കും താമസിക്കാനായി ചാലിപ്പുഴയുടെ തീരത്ത് ഡോർമെറ്ററി സൗകര്യവും, ക്യാമ്പിംഗ് , ഫാം സ്റ്റേ സൗകര്യങ്ങളും പുലിക്കയത്തുള്ള കയാക്കിങ് സെന്ററിൽ ഒരുക്കിയിട്ടുണ്ട് . ഇതു വഴി ഈ മേഖലയിൽ ഉള്ളവർക്ക് തൊഴിൽ അവസരങ്ങളും ലഭ്യമാകും
വാർത്താ സമ്മേളനത്തിൽ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ഫൗണ്ടർ ആയ കൗശിക് കോടിതൊടിക, മാനേജർ പ്രസാദ് തുമ്പാണി, ഇന്റർനാഷണൽ കയാക്കിങ് സെന്റർ ഇൻചാര്ജും പരിശീലകനുമായ അക്ഷയ് അശോക് വി .കെ, മലബാർ റിവർ ഫെസ്റ്റ് കോർഡിനേറ്റർ പോൾസൺ അറക്കൽ, ഡിടിപിസി മാനേജർ തുഷാരഗിരി ഷെല്ലി മാത്യു കെ.ഡി. എന്നിവർ പങ്കെടുത്തു.