x
NE WS KE RA LA
Crime Kerala

കണ്ണൂരിൽ വൻ കവർച്ച : ഒരു കോടി രൂപയും 300 രൂപയും കവർന്നു

കണ്ണൂരിൽ വൻ കവർച്ച : ഒരു കോടി രൂപയും 300 രൂപയും കവർന്നു
  • PublishedNovember 25, 2024

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്നു. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി ഉയർന്നിരിക്കുന്നത്.

അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് ലഭിച്ച വിവരം.

സംഭവത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന ആംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *