പാലക്കാട് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട് : നല്ലേപ്പിള്ളിയിൽ വൻ തീപിടിത്തം. നല്ലേപ്പിള്ളി വാര്യത്ത്ചള്ളയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇന്ന് പുലർച്ചെ മൂന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീയണക്കാൻ ചിറ്റൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി.