x
NE WS KE RA LA
National

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു
  • PublishedApril 2, 2025

വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ നവസാരിയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവർ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെൻ തന്റെ ജീവിതം ചെലവഴിച്ചത്.

പിന്നാക്ക വിഭാ​ഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും തൊഴിൽ പരിശീലനം നൽകുകയുമായിരുന്നു നിലംബെൻ ലക്ഷ്യം വച്ചിരുന്നത്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ. മകൻ സമീർ പരീഖ് നവസാരിയിൽ നേത്രരോഗവിദഗ്ദ്ധനാണ്. ഭർത്താവ്: പരേതനായ യോഗേന്ദ്രഭായിയാണ്.

Leave a Reply

Your email address will not be published. Required fields are marked *