x
NE WS KE RA LA
Kerala

മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ; മെയ് ഒന്നിന് തിയേറ്റ്റുകളിൽ

മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ; മെയ് ഒന്നിന് തിയേറ്റ്റുകളിൽ
  • PublishedApril 29, 2025

കോഴിക്കോട്: ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.ടി. ഹാരിസ് തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ മെയ് 1ന് തിയേറ്ററുകളിൽ എത്തും. ഉണ്ണിനായർ,ഷഹീൻ സിദ്ദിഖ് എന്നിവർക്കു പുറമെ ലാൽ ജോസ് , അബു വളയംകുളം, നാദി ബക്കർ , നജീബ് കുറ്റിപ്പുറം ,,ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ, രജനി എടപ്പാൾ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് സഹ നിർമ്മാതാക്കൾ . സംഗീതം മുസ്തഫ അമ്പാടി, ഗാനരചന റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി.എൻ, പാടിയവർ: സിതാര കൃഷ്ണകുമാർ, ഹരിചരൺ, , ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ. ക്യാമറ വിവേക് വസന്ത ലക്ഷ്മി , ക്രിയേറ്റീവ് ഡയറക്ടർ& എഡിറ്റർ അഷ്ഫാക്ക് അസ് ലം,

പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ’ ഡിസൈൻ രാജീവ് കോവിലകം, പി.ആർ. ഒ : എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടർ അബു വളയംകുളം, ആർട് ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി., സായ് രാജ് കൊണ്ടോട്ടി. എഫ്. എൽ. എക്സ് സ്കേപ് സ്റ്റുഡിയോ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ’ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഉണ്ണിനായർ, നാസർ ഇരിമ്പിളിയം, ഡോ :കെ ടി ഹാരിസ്, ലത്തീഫ് കുറ്റിപ്പുറം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *