തളിപ്പറമ്പ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 17 വർഷം വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫി (39)യെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ആണ് ശിക്ഷ വിധിച്ചത്
2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.