x
NE WS KE RA LA
Kerala

മടിക്കൈ ഗവ. എച്ച്എസ്എസിലെ റാഗിങ് ; 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മടിക്കൈ ഗവ. എച്ച്എസ്എസിലെ റാഗിങ് ; 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
  • PublishedAugust 6, 2025

കാസര്‍കോട്: മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിംഗില്‍ 15 വിദ്യാർത്ഥികൾക്കെതിരെ കേസ്. പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ബല്ലാ കടപ്പുറം സ്വദേശിയായ ഷാനിദ് തോയമ്മലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കം ക്രൂര മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു . പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്‌കൂൾ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. സ്‌കൂളിൻ്റെ ഭാഗത്ത് നിന്നുള്ള പരാതി ഇന്ന് രാവിലെ പൊലീസിന് കൈമാറുമെന്ന് അധ്യാപകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *