x
NE WS KE RA LA
Kerala Politics

മാടായി കോളേജ് : പ്രാദേശിക വിഷയം; പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

മാടായി കോളേജ് : പ്രാദേശിക വിഷയം; പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്
  • PublishedDecember 11, 2024

കണ്ണൂർ: മാടായി കോളേജുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് പ്രാദേശിക പ്രശ്നമാണ്. പ്രശ്നം കെപിസിസി പ്രസിഡൻ്റുമായി ആലോചിച്ച് രമ്യമായി പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . താൻ എംകെ രാഘവനോടും കണ്ണൂർ ജില്ലാ പ്രസിഡൻ്റിനോടും സംസാരിച്ചിരുന്നു വി ഡി സതീശൻ പറഞ്ഞു.

അതേസമയം, എം കെ രാഘവനെതിരെ പ്രതിഷേധിച്ച വിമത വിഭാഗം നേതാക്കൾ കണ്ണൂർ ഗസ്റ്റ് ഹൗസിൽ
വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. എം കെ രാഘവനെ തടഞ്ഞതിന് സസ്പെൻഷൻ നേരിട്ട നേതാക്കളാണ് ഗസ്റ്റ് ഹൗസിൽ എത്തി കൂടിക്കാഴ്ച നടത്തിയത് . ഒപ്പം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജും ചർച്ചയിൽ പങ്കെടുത്തു.കൂടാതെ പ്രതിപക്ഷ നേതാവിനോട് കാര്യങ്ങൾ പറഞ്ഞുവെന്നും കൂടിക്കാഴ്ചയിൽ തൃപ്തരാണെന്നും നേതാക്കൾ അറിയിച്ചു.

മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിക്കുകയും. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.

അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് എം കെ രാഘവന്‍ എം പി പ്രതികരിച്ചത് . നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരുന്നു അതെന്നും എം കെ രാഘവന്‍ വിശദീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *