എം.സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വല സ്വീകരണം

നിലമ്പൂര്‍:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തില്‍ എത്തിയ സ്വരാജിനെ റെയില്‍വേ സ്റ്റേഷനില്‍ ജനങ്ങളും പാര്‍ടി പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശോജ്വല സ്വീകരണം നല്‍കി.സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്വരാജിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് സിപിഐ എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് തിരിക്കും. പകല്‍ 12 മണിയോടെ എം സ്വരാജ് വരണാധികരിക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
പകല്‍ 2.30 ഓടെ സ്ഥാനാര്‍ഥിയുമായുള്ള റോഡ് ഷോ ആരംഭിക്കും. നിലമ്പൂര്‍ കോടതി പടിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ വൈകുന്നേരം ഏഴ് മണിക്ക് എടക്കരയിലാണ് സമാപിക്കുക.