തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം കൂടുതൽ ശക്തയാർജ്ജിച്ചെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നൽകി. ന്യൂന മർദ്ദം അടുത്ത മണിക്കൂറുകളിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനാണ് സാധ്യത. ശേഷം വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ട് . ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ സാധ്യത തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു . കേരളത്തിൽ പൊതുവേ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയെന്നും. എന്നാൽ നിലവിൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പായ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.
Recent Comments
No comments to show.
Popular Posts
February 4, 2026
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം
February 2, 2026
സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം
February 2, 2026