ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് കാങ്കാലിൽ വീട്ടിൽ ബി.വേണുകുമാറാണ്(53) മരിച്ചത്. മുതുകുളം തെക്ക് മാമൂട് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിവരികയാണ് വേണുകുമാർ.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രദേശവാസിയാണ് ഭിന്നശേഷിക്കാരനായ വേണുകുമാർ ഉപയോഗിച്ചിരുന്ന വടിയും വസ്ത്രങ്ങളും ചെരിപ്പും കിണറിന് സമീപം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖത്തെ തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ശോഭ. മക്കൾ: സാന്ദ്ര, ശ്രുതി. മരുമകൻ: നന്ദു.