x
NE WS KE RA LA
Accident Kerala

ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
  • PublishedMarch 13, 2025

തൃശ്ശൂര്‍: ചാലക്കുടിയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ വി ആർ. പുരം ഞാറക്കൽ സ്വദേശി അനീഷ് (40) ആണ് മരിച്ചത്. ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് സംഭവം. സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങി. അപകടത്തില്‍ രാസവസ്തു കയറ്റി വന്ന ലോറി പൂർണമായും കത്തി നശിക്കുകയും ചെയ്തു. സ്കൂട്ടർ നിരക്കി നീങ്ങിയതോടെ റോഡിലുരസി തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് എത്തി തീയണക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *