x
NE WS KE RA LA
Kerala Latest Updates

ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
  • PublishedNovember 12, 2025

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയായിരുന്നു. ‌കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ​ഗതാ​ഗതക്കുരുക്കുണ്ടാവുന്നത്. നിലവിൽ ലോറി സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അം​ഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തി . ഒരു ഭാ​ഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വാഹനങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയാൽ ഗതാ​ഗതക്കുരുക്ക് രൂക്ഷമാവാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *