കർണ്ണാടകയിൽ പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ; 9 മരണം

ബെംഗളൂരു: കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപത് പേർ മരിച്ചു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു . ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.അപകടകാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.