പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു സംഭവം. കൊല്ലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലക്കാട് പോവുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
Recent Posts
- ഗ്രേഡ് എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതി കീഴടങ്ങി
- പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
- വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു; ഓടിരക്ഷപ്പെട്ട് വീട്ടമ്മ
- ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ
- വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു
Recent Comments
No comments to show.