ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും, കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു ലോറിയുടേയും മുൻവശങ്ങൾ പൂർണ്ണമായും തകർന്നു. അരുൺ കുമാർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.