x
NE WS KE RA LA
Kerala Latest Updates

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ കക്കൂസ് മാലിന്യം തള്ളുന്നു; നാട്ടുകാർ ദുരിതത്തിൽ

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ കക്കൂസ് മാലിന്യം തള്ളുന്നു; നാട്ടുകാർ ദുരിതത്തിൽ
  • PublishedNovember 12, 2025

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ രണ്ടാഴ്ചക്കിടെ ഒരേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത് എട്ട് തവണ. മുക്കം കാപ്പുമല വളവിലാണ് രാത്രി വീണ്ടും മാലിന്യം തള്ളല്‍ നടന്നിരിക്കുന്നത്. രാവിലെ ഇതുവഴിയെത്തിയ യാത്രക്കാര്‍ അസഹ്യമായ ദുര്‍ഗന്ധം വന്നപ്പോൾ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്.

റോഡരികിലെ ഓവുചാലില്‍ തള്ളിയ മാലിന്യം നിരവധിപേര്‍ ഉപയോഗിക്കുന്ന തോട്ടിലേക്കും തോട് വഴി ഇരുവഴിഞ്ഞി പുഴയിലേക്കുമാണ് എത്തുന്നത്. തോടിന് അരികിലായി താമസിക്കുന്ന നിരവധി വീട്ടുകാരുടെ കിണറ്റിലേക്കും മാലിന്യം ഒഴുകുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ പ്രവര്‍ത്തി നടത്തുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നിരീക്ഷണം നടത്തണണെന്നും മുക്കം പൊലീസും നഗരസഭയും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *