താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി: സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗം ചേരാതെ അതില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ അതിന് മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.