x
NE WS KE RA LA
Kerala Politics

കേരളത്തിലെ ആയുർദൈർഘ്യം ലോകത്തിലെ തന്നെ മികച്ചത് ; എം വി ഗോവിന്ദൻ

കേരളത്തിലെ ആയുർദൈർഘ്യം ലോകത്തിലെ തന്നെ മികച്ചത് ; എം വി ഗോവിന്ദൻ
  • PublishedMarch 24, 2025

ന്യൂഡൽഹി: കേരളത്തിലെ ആയുർദൈർഘ്യം ലോകത്തിലെ തന്നെ മികച്ചതാണെന്നും മറ്റു ചില സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകാത്തതിലും ഉയരത്തിലാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആയുർദൈർഘ്യം കൂടുന്നതനുസരിച്ച്‌ പെൻഷനും നല്ലപോലെ കൊടുക്കേണ്ടി വരും. പെൻഷൻ വാങ്ങുന്നവരുടെയും അല്ലാത്തവരുടെയും ജീവിതം ഒരുപോലെ മെച്ചപ്പെടുത്തലാണ്‌ നവ കേരളം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‌ അനുകൂലമായി പ്രവർത്തിച്ചയാളാണ്‌ സവർക്കർ. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടില്ലെന്നും . ആറുപ്രാവശ്യം മാപ്പെഴുതി കൊടുത്താണ്‌ സവർക്കർ ജയിലിൽനിന്നും പുറത്തുവന്നതെന്നും സവർക്കറുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *