നാവില്‍ രുചിയേറുന്ന ചക്കപ്പുഴുക്ക് തയാറാക്കാം

എങ്കില്‍ ചക്ക കൊണ്ട് ഒരു വിഭവം ഉണ്ടാക്കാം
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് അര മുറി
പച്ചമുളക് 3 എണ്ണം
വെള്ളം ആവശ്യത്തിന്
വെളിച്ചെണ്ണ
വെളുത്തുള്ളി 3 അല്ലി
തയാറാക്കും വിധം
ചക്ക ചകിണി കളഞ്ഞ് വൃത്തിയാക്കി ഒരു പ്രഷര്‍ കുക്കറില്‍ ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പൊടി, വെള്ളം, കറിവേപ്പില എന്നിവ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക.
ചക്ക വേവുമ്പോഴേക്കും അരപ്പ് തയാറാക്കാം. അതിനായി തേങ്ങ, വെളുത്തുള്ളി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് ജാറില്‍ അരിച്ചെടുക്കുക.
ചക്ക വെന്തു കഴിഞ്ഞാല്‍ ഈ അരപ്പ് അതിലേക്ക് ചേര്‍ത്ത് കൊടുത്ത് ഒന്ന് ഇളക്കി 15 മിനിറ്റ് മൂടിവെച്ച് വേവിക്കുക. ശേഷം നന്നായി ഇളക്കി കുറച്ച് വെളിച്ചെണ്ണയും കൂടി ഒഴിച്ചാല്‍ നാവില്‍ രുചിയേറുന്ന ചക്കപ്പുഴുക്ക് റെഡി.