x
NE WS KE RA LA
Kerala

ചാലക്കുടി നഗരത്തിൽ പുലി; ദൃശ്യങ്ങൾ പുറത്ത്

ചാലക്കുടി നഗരത്തിൽ പുലി; ദൃശ്യങ്ങൾ പുറത്ത്
  • PublishedMarch 26, 2025

തൃശൂര്‍: ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടിരിക്കുന്നത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം പുറത്ത് വന്നത്. ഒരു വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കാൽപാട് ഉൾപ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുകയെന്ന് വനംവകുപ്പ് പറഞ്ഞു. പുലി ഇറങ്ങിയതായുള്ള സംശയം പ്രചരിച്ചതോടെ ജനവാസമേഖലയിൽ പരിഭ്രാന്തി പരന്നു.

Leave a Reply

Your email address will not be published. Required fields are marked *