x
NE WS KE RA LA
Kerala

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം
  • PublishedApril 8, 2025

മലപ്പുറം ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്

കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം.വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതില്‍ പ്രസംഗത്തില്‍ വ്യക്തതയില്ലെന്നാണ് നിയമോപദേശം
മലപ്പുറം ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.എട്ട് പരാതികള്‍ ലഭിച്ച എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.എന്നാല്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഈഴവ സമുദായത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അണ്‍ എയ്ഡഡ് കോളേജ് പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. താന്‍ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ എസ്എന്‍ഡിപിയല്ലേ എതിര്‍ത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *