x
NE WS KE RA LA
Kerala

നിലമ്പൂരില്‍ വിജയമല്ലാത്ത യാതൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല; എളമരം കരീം

നിലമ്പൂരില്‍ വിജയമല്ലാത്ത യാതൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല; എളമരം കരീം
  • PublishedApril 21, 2025

നിലമ്പൂര്‍: നിലമ്പൂരില്‍ വിജയമല്ലാത്ത യാതൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല എന്നും നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു.എല്‍ഡിഎഫിന് ഒരു ഭയപ്പാടുമില്ല എന്നും ഇതുവരെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് സിപിഐഎം കടന്നിട്ടില്ല എന്നും കരീം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജനങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി വി അന്‍വറിനെയും എളമരം കരീം വിമര്‍ശിച്ചു. പി വി അന്‍വര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോള്‍ ഒറ്റ സിപിഐഎം പ്രവര്‍ത്തകന്‍ പോലും അന്‍വറിനൊപ്പം പോയില്ല. പി വി അന്‍വര്‍ ചെയ്തത് അനാവശ്യ നടപടിയാണ്. ഈ തിരഞ്ഞെടുപ്പ് അന്‍വര്‍ വരുത്തിത്തീര്‍ത്തതാണ്. പാര്‍ട്ടി എന്ന ഭദ്രമായ കോട്ടയെ തകര്‍ക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഇന്നത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ സിപിഐഎം ഉപയോഗിക്കുമെന്നും കരീം പറഞ്ഞു. നിലമ്പൂര്‍ ബൈപാസ് യാഥാര്‍ഥ്യമാകുമെന്നും ബൈപാസ് പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല എന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *