x
NE WS KE RA LA
Kerala

അഭിഭാഷകയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ

അഭിഭാഷകയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ
  • PublishedApril 30, 2025

കോട്ടയം : ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളും. ഗാർഹിക പീഡനം നടന്നതിനും നിർണായക തെളിവും കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചിരിക്കുന്നത്.

മൊബൈൽ ഫോൺ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദം ജിസ്മോൾ അനുഭവിച്ചിരുന്നു. നിറത്തിന്റെ പേരിലും പണത്തിന്റെ പേരിലും നിരന്തരമായി ജിമ്മിയുടെ വീട്ടുകാർ ജിസ്‌മോളെ ആക്ഷേപിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകി . മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജിസ്മോൾ കൈ നരമ്പ് മുറിക്കുകയും മക്കൾക്ക് വിഷം നൽകുകയും ചെയ്തിരുന്നു. മാർച്ച് 15 നാണ് ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *