വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; മൂന്ന് സൈനികര്‍ മരിച്ചു

ദില്ലി: വടക്കൻ സിക്കിമിൽ മണ്ണിടിച്ചിലിൽ മൂന്ന് സൈനികര്‍ മരിച്ചു. സംഭവത്തിൽ നാലു സൈനികരെ രക്ഷിച്ചു. ആറു സൈനികരെ കൂടാതെ കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിരിക്കുകയാണ്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ശക്തമായ മഴയെ തുടര്‍ന്നാണ് ഇന്നലെ രാത്രി വടക്കൻ സിക്കിമിൽ വലിയ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. കൂടാതെ ചഹ്തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞു വീണു. അപകടത്തിൽ നേരിയ പരിക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തിയെന്നും മൂന്നു സൈനികരുടെ മൃതദേഹവും കണ്ടെടുത്തുവെന്നും. കാണാതായ ആറു സൈനികര്‍ക്കായി തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.