x
NE WS KE RA LA
Kerala

കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; കോൺഗ്രീറ്റ് ഭിത്തി ഇടിഞ്ഞു

കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; കോൺഗ്രീറ്റ് ഭിത്തി ഇടിഞ്ഞു
  • PublishedMay 27, 2025

കണ്ണൂർ: ദേശീയപാത നിർമ്മാണ മേഖലയായ കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച കോൺഗ്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞിരിക്കുന്നത്. സമീപ പ്രദേശത്തെ വീടുകൾ അടക്കം കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ മണ്ണിടിയുന്നത്. കൂടുതൽ മണ്ണിടിച്ചിലുണ്ടായതോടെ സമീപത്തെ കുടുംബങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. ദേശീയ പാതാ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിർമ്മാണം നടത്തിയ ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. ദേശീയപാതാ അതോരിറ്റി ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *