ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചു; ഒയാസിസിനെതിരെ മിച്ചഭൂമി കേസ്

പാലക്കാട്: മദ്യ നിർമ്മാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാൽ കേസെടുക്കാമെന്നാണ് റവന്യു വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.ഒപ്പം ഭൂമിയെകുറിച്ച് അന്വേഷിക്കാൻ താലൂക്ക് ലാന്റ് ബോഡിന് നിർദ്ദേശം നൽകി. സ്റ്റേറ്റ് ലാന്റ് ബോർഡാണ് അനുമതി നൽകിയിരിക്കുന്നത്. ചട്ടപ്രകാരം കമ്പനിക്ക് 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാവുന്നത് . എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയാണ് ഉള്ളത്.