ലാൽ വിസ്മയം @ 65; ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കൊച്ചി :മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ഇന്ന് 65-ാം പിറന്നാള്‍ . ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ രംഗത്ത് . മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. പ്രിയ്യപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന കുറിപ്പോടെ, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രി ആശംസ നേർന്നിരിക്കുന്നത് .
‘വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ’യെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു . ‘മലയാളക്കരയാകെ നെഞ്ചിലേറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന വിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിലൂടെ മാത്രം ലോക മലയാളിക്ക് ചിന്തിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ കൊണ്ട് സിനിമാ മേഖലയെ ആകെ സമ്പുഷ്ടമാക്കിയ നടന വൈഭവത്തിന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരുന്നു’, മുന്‍മന്ത്രി ഇ.പി. ജയരാജനും ആശംസിച്ചു.
‘അഭ്രപാളികളില്‍ നടന കലയുടെ വിസ്മയം തീര്‍ത്ത മലയാളികളുടെ ലാലേട്ടന് ജന്മദിന ആശംസകള്‍’, എന്നായിരുന്നു മന്ത്രി കെ. രാജന്റെ കുറിപ്പ്. മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, നടനും എംഎല്‍എയുമായ എം. മുകേഷ്, നിര്‍മാതാവും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണ്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എ.എ. റഹിം എംപി, മുന്‍ എംപി എ.എം. ആരിഫ് തുടങ്ങിയവരും ആശംസകളുമായെത്തി. കൂടാതെ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്
സംവിധായകരായ സിബി മലയില്‍, മേജര്‍ രവി, സാജിദ് യഹിയ, തരുണ്‍ മൂര്‍ത്തി, എം.എ. നിഷാദ്, മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍, എംഎല്‍എ കൂടിയായ എം. മുകേഷ്, അഭിനേതാക്കളായ ശ്വേതാ മോഹന്‍, ചിപ്പി രഞ്ജിത്ത്, ബിനു പപ്പു, കൃഷ്ണപ്രഭ, അപ്പാനി ശരത്, സണ്ണി വെയ്ന്‍, അന്‍സിബ ഹസ്സന്‍, ബിനീഷ് കോടിയേരി, വീണ നായര്‍, അനശ്വര രാജന്‍, സൗമ്യ മേനോന്‍, ഗായകരായ കെ.ജെ. യേശുദാസ്, സുജാതാ മോഹന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും ആശംസ നേര്‍ന്നു. ‘താങ്കള്‍ ഇതിഹാസ നടന്‍ മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ദയയുള്ള ആളുകളില്‍ ഒരാളുമാണ്’, എന്ന് മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രം ‘കണ്ണപ്പ’യുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിങ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിര്‍മാതാവ് ഗോകുലം ഗോപാലനും, ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ സിദ്ധിഖും ആശംസകള്‍ നേര്‍ന്നു. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടനസംവിധായകനായ സ്റ്റണ്ട് സില്‍വ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്.