കെ എസ് ആർ ടി ഡ്രൈവറെ മർദിച്ചു ; യാത്രക്കാരൻ കസ്റ്റഡിയിൽ
കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്‌ആർടിസി ഡ്രൈവറെ യുവാവ് മർദിച്ചതായി പരാതി. കോഴിക്കോട് മാങ്കാവിലാണ് സംഭവം. ഇന്നലെ വൈകിട്ടോടെയാണ് ഡ്രൈവറെ യുവാവ് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബസ് വഴിയില്‍ തടഞ്ഞ് നിർത്തി ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ഭാഗത്തെ വാതില്‍ തുറന്ന് ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബസിനുള്ളിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകർത്തിയത്. പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. മുഖത്തും നെഞ്ചിലും പരിക്കേറ്റെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തില്‍ കെഎസ്‌ആർടിസി അധികൃതർ കസബ പൊലീസില്‍ പരാതി നല്‍കി.