കെഎസ്ഇബിയുമായി ബന്ധപ്പെട്ട പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ കെഎസ്ഇബി ജീവനക്കാര്‍ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചുവെന്ന ഉപഭോക്താവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അറിയിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി.
ജീവനക്കാര്‍ തെറ്റുചെയ്തെങ്കില്‍ നടപടിയെടുക്കും. കാലവര്‍ഷം ആരംഭിച്ചതോടെ വലിയ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. ഇതൊക്കെ കൃത്യമായി ജീവനക്കാര്‍ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പരാതി നിഷേധിച്ച് കെഎസ്ഇബി പറഞ്ഞത് മീറ്റര്‍ കത്തുന്നു എന്ന പരാതിപ്പെട്ട കുടുംബത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ പോയ ജീവനക്കാരെ കുടുംബമാണ് ചീത്ത വിളിച്ചതെന്ന് പറഞ്ഞിരുന്നു.ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്നും കുടുംബം പരാതി കൊടുത്തിരുന്നു. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്നത് വ്യക്തമായിട്ടുണ്ട്. ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതിനെതുടര്‍ന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.