x
NE WS KE RA LA
Kerala

കോഴിക്കോട് കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു

കോഴിക്കോട് കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു
  • PublishedMay 30, 2025

കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത ബൊലേറോ പിക്കപ്പ് ലോറി കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് സംഭവം.

കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തായുണ്ടായിരുന്ന പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ എത്തിച്ചാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വാഹനം കത്തിനശിച്ച നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *