x
NE WS KE RA LA
Kerala

കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ വീടിനുള്ളിൽ മരിച്ച നിലയിൽ

കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ വീടിനുള്ളിൽ മരിച്ച നിലയിൽ
  • PublishedMarch 21, 2025

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ സ്വദേശി ഷെമീം മൻസിൽ മുഹമ്മദ് ഷെമീം (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയെന്നാണ് വിവരങ്ങൾ പറയുന്നത്. ഇന്ന് പുലർച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ ഷെമീമിൻ്റെ ഓഫീസ് റൂമിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന് പ്രമോഷൻ കിട്ടിയത്. നെടുമങ്ങാട് പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *