x
NE WS KE RA LA
Kerala Latest Updates

കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി

കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി
  • PublishedNovember 4, 2025

തിരുവനന്തപുരം: കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുകയും ചെയ്യും.

രണ്ടു തവണയായുള്ള ദയനീയ തോൽവി അവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി . മേയര്‍ സ്ഥാനാര്‍ഥി കെഎസ് ശബരീനാഥൻ തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ആദ്യഘത്തിൽ 48 സ്ഥാനാാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് . മുന്നണി ചര്‍ച്ച പൂര്‍ത്തിയാക്കി മുഴുവൻ സീറ്റിലും ഉടൻ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.

കേരള കോണ്‍ഗ്രസ് ബിക്കും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒരു സീറ്റ് വീതം നൽകും. കൊല്ലത്ത് സീറ്റ്തര്‍ക്കത്തിൽ യുഡിഎഫിൽ ചര്‍ച്ച തുടരുകയാണ് .തര്‍ക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *