x
NE WS KE RA LA
Uncategorized

കെപിസിസി അധ്യക്ഷ തീരുമാനം ; സന്ദീപ് വാര്യർ ഇനി പാർട്ടി വക്താവ്

കെപിസിസി അധ്യക്ഷ തീരുമാനം ; സന്ദീപ് വാര്യർ ഇനി പാർട്ടി വക്താവ്
  • PublishedJanuary 27, 2025

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇനി കെപിസിസി വക്താവ്. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. അതുപോലെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും. .

അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ പറയുന്നത്. സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലാണ് പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *