x
NE WS KE RA LA
Uncategorized

കെപിസിസി ഭാരവാഹി യോഗം ഇന്ന് ചേരും

കെപിസിസി ഭാരവാഹി യോഗം ഇന്ന് ചേരും
  • PublishedJanuary 9, 2025

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. യോഗത്തിൽ തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ചയാകുക. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് യോഗം തീരുമാനിച്ചിരുക്കുന്നത്. പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും യോഗത്തിൽ ചർച്ചക്ക് വരും. നേതൃ നിരയിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിയിൽ കിട മത്സരം നടക്കുന്നതിനിടെ ആണ് യോഗം വിളിച്ചു ചേർക്കുന്നത്. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനവും. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനവും ചർച്ച ആയേക്കാം.

ജയിൽ മോചിതനായ ശേഷം യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം പി വി അൻവർ എംഎൽഎ ശക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി സാദിഖലി ശിഹാബ് തങ്ങളെ അൻവർ സന്ദർശിച്ചിരുന്നു.

മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫിൽ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് ഏറ്റവും ഒടുവിൽ അൻവറിന്റെ വാക്കുകൾ. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവർ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *