x
NE WS KE RA LA
Kerala

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
  • PublishedMay 22, 2025

കോഴിക്കോട്: കൊടുവള്ളി സ്വദേശി അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്‍വാൻ, അനസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.നേരത്തെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത് കൊണ്ടോട്ടി സ്വദേശികളായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ് .

വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസിനെ തട്ടിക്കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *