x
NE WS KE RA LA
Crime Kerala

കോഴിക്കോട് യുവാവിനെ ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ; പ്രതി റിമാൻഡിൽ

കോഴിക്കോട് യുവാവിനെ ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ; പ്രതി റിമാൻഡിൽ
  • PublishedApril 22, 2025

കുന്ദമംഗലം : മുറിയനാലിൽ വെച്ച് ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചയാളെ അറസ്റ്റു ചെയ്തു . പുല്ലാളൂർ സ്വദേശി വിജയകുമാർ (50 ) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാർച്ച് 23.- ന് മുറിയനാലുള്ള കോടമ്പാട്ടിൽ സുരേഷിനെ സ്ഥല സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഉലക്കകൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുരിക്കത്തൂർ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ നിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് .ഈ കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് . കോടതിയിൽ ഹാജരാക്കിയ പ്രതി യെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *