കോഴിക്കോട് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. ഇന്ന് രാവിലെ തൂണേരി പട്ടാണിയിലെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ് ഫിദ. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)