കോഴിക്കോട് അടിക്കാടുകള്‍ക്കും പുല്ലിനും തീ പിടിച്ചു

കോഴിക്കോട്: മാവൂര്‍ താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനും തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് സംഭവം. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപം തീപിടിച്ച് വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. സേനയുടെ അവസരോചിതമായ ഇടപെടല്‍ ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയാനായി.
സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍ രാജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ വി സലിം, കെപി നിജാസ്, പിടി ശ്രീജേഷ്, കെ മുഹമ്മദ് ഷനീബ്, എംകെ അജിന്‍, അനു മാത്യു, കിരണ്‍ നാരായണന്‍, എംകെ നിഖില്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.