കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വൈറ്റ് റോസ് ബസ് എതിര്‍ ദിശയില്‍ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ശാലു പനിക്കീഴില്‍(23), നാണു പുതിയോട്ടില്‍(79), സുമ ഏരന്‍തോട്ടം(50), നിഷ അമ്പലക്കുളങ്ങര(45), അഷ്‌റഫ് ബാലുശ്ശേരി(48), അബ്ദുസ്സലാം കൂത്താളി(50), ചന്ദ്രന്‍(60), കുഞ്ഞിക്കേളപ്പന്‍ നായര്‍(65), രമ്യ(37), സീമ(40), ചന്ദ്രന്‍(60), നദീറ(45), അബ്ദുസ്സലാം(60) എന്നിവരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി.