കോഴിക്കോട് തീപിടിത്തം; ശരി തെറ്റുകൾ അന്വേഷിക്കും; മേയർ ബീന ഫിലിപ്പ്
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം ഉണ്ടായ സംഭവം. സ്ഥലം സന്ദര്‍ശിച്ച് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തിലെ ശരി തെറ്റുകള്‍ അന്വേഷിക്കണമെന്നും വിദഗ്ധമായ പരിശോശന നടത്തിയാല്‍ മാത്രമേ തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമാവുകയുള്ളൂ എന്നും മേയര്‍ പറഞ്ഞു . ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. അതുപോലെ തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് എല്ലാ കെട്ടിടത്തിലും ഫയർ ഓഡിറ്റിങ് നടത്തുമെന്നും ഇന്ന് അടിയന്തര കോർപറേഷൻ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം പരിശോധിക്കും എന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കി.
തീപിടിത്തതിന്‍റെ കാരണം അറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും . ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായും അണച്ചത്. അതുപോലെ കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വ്യാപാര സമുച്ചയം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാൽ ആളപായമുണ്ടായില്ല