x
NE WS KE RA LA
Kerala Latest Updates

കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പ് ; സംവിധായകൻ വി.എം.വിനു കോൺഗ്രസ് സ്ഥാനാർഥി

കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പ് ; സംവിധായകൻ വി.എം.വിനു കോൺഗ്രസ് സ്ഥാനാർഥി
  • PublishedNovember 13, 2025

കോഴിക്കോട് : ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. കല്ലായ് ഡിവിഷനിലാണ് വി.എം.വിനു മത്സരിക്കുക. വിനുവിന്റേത് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 15 പേരുടെ കൂടി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാറും എം.കെ.രാഘവൻ എംപിയും ചേർന്ന് പുറത്തിറക്കി.

കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. എരഞ്ഞിക്കൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്, സിവിൽ സ്റ്റേഷൻ വാർഡിൽ പരിസ്ഥിതി പ്രവർത്തക പി.എം.ജീജാഭായ് എന്നിവരുടെ പേരുകളും രണ്ടാം ഘട്ട പട്ടികയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *