x
NE WS KE RA LA
Uncategorized

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികൾ മർദിച്ചു; തലയ്ക്കും കണ്ണിനും പരിക്ക്

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികൾ മർദിച്ചു; തലയ്ക്കും കണ്ണിനും പരിക്ക്
  • PublishedJune 4, 2025

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദനം. താമരശ്ശേരി പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് മർദനമേറ്റിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ സംഭവം ഒതുക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടും സ്കൃള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് പരാതി നൽകി.

അതേസമയം, രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചിരിക്കുകയാണ്. സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ല. നിയമ നടപടിക്കൊപ്പം നിൽക്കും എന്നാണ് സ്കൂൾ രക്ഷിതാക്കളോട് പറഞ്ഞതെന്ന് എച്ച് എം പ്രതികരിച്ചു. സംഭവത്തില്‍ നാല് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുകയും. 4 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. 14 ദിവസത്തേക്കാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *