x
NE WS KE RA LA
Kerala

കോഴിക്കോട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ
  • PublishedJuly 4, 2025

കോഴിക്കോട് : ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന എടത്തിൽ ബസിന്റെ കണ്ടക്ടറാണ് റൗഫ് . കഴിഞ്ഞ മാസം ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് .
സംഭവത്തെ തുടർന്ന് യുവതിബഹളം വെച്ചതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് യുവതി പരാതി നൽകുകയും . പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കോയമ്പത്തൂരും കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാൾ സ്വന്തം വീട്ടിലേക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പേരാമ്പ്ര പൊലീസ് സംഘം പ്രദേശത്ത് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് വൈകിട്ടോടുകൂടി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *